ഇന്ത്യൻ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
Thursday, February 6, 2025 2:36 PM IST
ട്യൂബ്ലി: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂബ്ലിയിലുള്ള അൽ മക്കീന ലേബർ ക്യാമ്പിൽ വച്ച് 76-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു.
കെപിഎ സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ആഘോഷ പരിപാടി കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
![](/nri/kpa622511.jpg)
ഏരിയ സെക്രട്ടറി ജിബി ജോൺ വർഗീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഏരിയ കോഓർഡിനേറ്റർ റെജിമോൻ ബേബി കുട്ടി, ഏരിയ വൈസ് പ്രസിഡന്റ് ടിറ്റോ ജോൺസൺ എന്നിവർ ആശംസകളും ഏരിയ ട്രഷറർ സന്തോഷ് കുമാർ നന്ദിയും അറിയിച്ചു.
തുടർന്ന് ലേബർ ക്യാമ്പിലെ അംഗങ്ങൾക്ക് മധുരവും ഭക്ഷണപ്പൊതിയും വിതരണം ചെയ്തു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കിഷോർ കുമാർ, ബിജു ആർ. പിള്ള, രഞ്ജിത് ആർ. പിള്ള, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനൂപ് യു.എസ്, സുബാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.