ഫോക്ക് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
അബ്ദുല്ല നാലുപുരയിൽ
Tuesday, February 4, 2025 12:20 PM IST
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ് അസോസിയേഷൻ(ഫോക്ക്) ബാലവേദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാർന്ന കാലപരിപാടികളോടെ സംഘടിപ്പിച്ചു.
ഫോക്ക് പ്രസിഡന്റ് ലിജീഷ് പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കുവൈറ്റിലെ പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു. ബാലവേദി കൺവീനർ അവന്തിക മഹേഷ് സ്വാഗതവും സെക്രട്ടറി ജോയൽ രാജേഷ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഫോക്കിന്റെ വിവിധ ഭാരവാഹികൾ സംസാരിച്ചു. ഫോക്ക് ബാലവേദി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾക്കൊപ്പം പ്രശസ്ത മജിഷ്യൻ പ്രസുൺ ജ്വലിന്റെ മാജിക് ഷോയും അരങ്ങേറി.