ഷാർജയിൽ നീന്തൽ കുളത്തിൽ കാൽതെറ്റി വീണ് യുവാവ് മരിച്ചു
Tuesday, February 11, 2025 10:11 AM IST
ഷാർജ: ഫോണിൽ സംസാരിച്ചു നടന്നുവരവേ കാൽ തെന്നി നീന്തൽ കുളത്തിൽ വീണ മലയാളി യുവാവ് മുങ്ങി മരിച്ചു. ആറന്മുള കിടങ്ങന്നൂർ പീടികയിൽ ജോൺസൺ വില്ലയിൽ ജോൺസൺ തോമസിന്റെ മകൻ ജോവാ ജോൺസൺ തോമസാണ്(20) മരിച്ചത്.
ഓയിൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.