പ്രവാസികൾക്കായി ലോക കേരള കേന്ദ്രങ്ങൾ: സ്വാഗതം ചെയ്ത് ലെനിൻ ജി.കുഴിവേലി
Monday, February 10, 2025 2:56 PM IST
ഫുജൈറ: ലോക കേരള കേന്ദ്രങ്ങൾ അടക്കമുള്ള നൂതനാശയങ്ങൾ പ്രവാസി മലയാളികൾക്കായി അവതരിപ്പിച്ച കേരള സർക്കാരിന്റെ ബജറ്റ് സ്വാഗതാർഹമെന്ന് ലോക കേരളസഭാംഗം ലെനിൻ ജി.കുഴിവേലി.
ദീർഘവീക്ഷണത്തോട് കൂടിയതും പ്രായോഗികവുമായ ബജറ്റ് കേരളത്തിന്റെ വികസന കുതിപ്പിന് വേഗത കൂട്ടും. ചൂരൽമല - മുണ്ടക്കൈ പ്രകൃതി ദുരന്തബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക പരിഗണന നൽകി അവതരിപ്പിച്ച ബജറ്റ് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരള കേന്ദ്രങ്ങൾക്കായി അഞ്ചു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ അറിയിച്ചിരുന്നു. പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.