കെടിഎംസിസിക്ക് നവനേതൃത്വം
Saturday, February 8, 2025 12:53 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രഥമ മലയാളി ക്രിസ്ത്യന്‍ കോണ്ഗ്രിഗേഷന്(കെടിഎംസിസി) പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. ചീഫ് റിട്ടേണിംഗ് ഓഫീസര്‍ ബിജു ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ദീപക് ഫിലിപ്പ്, നോയല്‍ ചെറിയാന്, ഷിബു വി.സാം, ബിജു സാമുവേല്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കു നേതൃത്വം നല്കി.
ജനുവരിയില്‍ നടന്ന വാര്‍ഷിക പൊതുയോഗം തെരഞ്ഞടുത്ത 15 അംഗ എക്സിക്യൂട്ടിവില്‍ നിന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുന്‍ സെക്രട്ടറി ഷിജോ തോമസ് പുതിയ ഭാരവാഹികള്‍ക്ക് ചുമതലകള്‍ കൈമാറി അനുമോദനങ്ങള്‍ അറിയിച്ചു.
മാര്‍ത്തോമ്മാ സഭയില്‍ നിന്നും വര്‍ഗീസ് മാത്യു പ്രസിഡന്റായും സിഎസ്ഐ സഭയില്‍ നിന്നും അജോഷ് മാത്യു സെക്രട്ടറിയായും പെന്തക്കോസ്ത് സഭയില്‍ നിന്നും ടിജോ സി. സണ്ണി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
കുരുവിള ചെറിയാന് (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ) വൈസ് പ്രസിഡന്റ്, ജോസഫ് എം.പി (ബ്രദറന്‍ അസംബ്ലി) ജോയിന്റ് സെക്രട്ടറി, ജീസ് ജോര്‍ജ് ചെറിയാന് (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ) ജോയിന്റ് ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
റോയി കെ. യോഹന്നാന് (പെന്തക്കൊസ്ത്) സജു വാഴയില്‍, തോമസ് (ബ്രദറന്‍ അസംബ്ലി) എന്നിവരെ കൂടാതെ സെക്രട്ടി അജോഷ് മാത്യുവും നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ എന്‍ഇസികെ കോമണ്‍ കൗണ്‍സിലില്‍ പ്രതിനിധികളായിരിക്കും.
വിനോദ് കുര്യന്, റെജു ഡാനിയേല്‍ ജോണ്‍, ഷാജി തോമസ്, ഷാജി ചെറിയാന് ജോണ്‍, ജിം ചെറിയാന് ജേക്കബ്, ഷിജോ തോമസ്, ഷിലു ജോര്‍ജ് എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ജോണ്‍ തോമസ് തെക്കുംപുറം, ബിജോ കെ. ഈശോ, എബിന് ടി. മാത്യു എന്നിവര്‍ ഓഡിറ്റേഴ്സായി പ്രവര്‍ത്തിക്കും.
മാര്‍ച്ച് അഞ്ചിന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സമ്മേളനം (ഫെബ്രുവരി 25), ഗുഡ് എര്‍ത്ത് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഒരുക്കുന്ന വിളവ് പ്രചരണാര്‍ഥം മോശ വത്സലം ശാസ്ത്രിയാര്‍ സംഗീത സന്ധ്യ (ഏപ്രില്‍ മൂന്ന്), ടാലന്റ് ടെസ്റ്റ് (ജൂണ്‍ അഞ്ച്), വാര്‍ഷിക കണ്വന്ഷന് (ഒക്ടോബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ) ക്രിസ്മസ് കരോള്‍ (ഡിസംബര്‍ നാല്) തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി.