ആരോഗ്യ സർവ്വേയ്ക്ക് ഒരുങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്
അബ്ദുല്ല നാലുപുരയിൽ
Tuesday, February 4, 2025 2:51 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മെഡക്സ് മെഡിക്കൽ ഗ്രൂപ് കോവിഡാനന്തര ആരോഗ്യ, ജീവിത ശൈലീ പ്രശ്നങ്ങളെ പറ്റി സർവ്വേ നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് ആൻഡ് സിഇഒ മുഹമ്മദലി വിപി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുവൈറ്റിലെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിവിധ ദേശക്കാരെ പങ്കെടുപ്പിച്ച് നടത്തുന്ന സർവ്വേ ഒരു മാസക്കാലം നീണ്ടുനില്കും.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെ നടത്തുന്ന സർവ്വേ കുവൈറ്റിലെ പൊതുജനാരോഗ്യ മേഖലയ്ക്ക് മൊത്തത്തിലും മെഡെക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ ചികിത്സാ പദ്ധതികൾ നിർണയിക്കുന്നതിനും ഉപകാരപ്രദമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
സർവേ ഫലം കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനും മറ്റു അധികാരികൾക്കും കൈമാറും. ആരോഗ്യ സേവനരംഗത്ത് എന്നും ഉപയോഗിക്കാവുന്ന കനത്ത റഫറൻസായിരിക്കും സർവ്വേ ഫലമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെഡെക്സ് ജനറൽ മാനേജർ ഇംതിയാസ് അഹ്മദ്, മെഡിക്കൽ ഡയറക്ടർ ഡോ. അഹ്മദ് ഹംദി സലാഹ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. റഷെറ്റ് ജോൺസൺ, സ്പോൺസർ ജാസിം മുഹമ്മദ് അലൂഷ് അൽ ആസ്മി, പബ്ലിക് റിലേഷൻസ് മാനേജർ ഹാമിദ് ഹറബ് അൽ ഒതൈബി,
ഓപ്പറേഷൻസ് ഹെഡ് ജുനൈസ് കോയിമ്മ, പി.എ. ജിൻസി അജു, മാർക്കറ്റിംഗ് മാനേജർ ലാമ ഇബ്രാഹീം, നഴ്സിംഗ് സൂപ്രണ്ട് അഖീഫ് ലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.