ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരം: രാജേഷ് മേനോന്
Thursday, February 6, 2025 1:19 PM IST
ദോഹ: മീഡിയ പ്ലസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി നൂതനവും ആകര്‍ഷകവുമാണെന്നും ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധനും അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനമായ ബാക്കര്‍ ടില്ലി ഖത്തര്‍ സിഇഒയുമായ രാജേഷ് മേനോന് അഭിപ്രായപ്പെട്ടു.
മീഡിയ പ്ലസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ഡയറക്ടറിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് ബിസിനസിനും നെറ്റ് വര്‍ക്ക് പ്രധാനമാണ്. ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവരുമായി ബന്ധപ്പെടുവാനും ബിസിനസ് വളര്‍ത്താനും സഹായകമായ പ്രസിദ്ധീകരണമാണ് ഈ ഡയറക്ടറിയെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിലെ പ്രഫഷണല്‍ സേവനങ്ങളിലെ മുന്‍നിര നേതാക്കളില്‍ ഒരാളായ രാജേഷ് മേനോന് പറഞ്ഞ വാക്കുകള്‍ ഡയറക്ടറിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായാണ് കണക്കാക്കുന്നതെന്ന് മീഡിയ പ്ലസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പ്രതികരിച്ചു.