ബാലകൈരളി രൂപികരിച്ചു
Friday, February 7, 2025 10:53 AM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ കളിക്കൂട്ടവും ബാലകൈരളി രൂപീകരണവും നടന്നു. ബാലകൈരളി രൂപികരണ യോഗം കൈരളി യൂണിറ്റ് സ്ഥാപകാംഗവും സെൻട്രൽ കമ്മിറ്റി ബാലകൈരളി കൺവീനറുമായ കെ.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഹഫീസ് ബഷീർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി ,സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ, സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുനിൻ ചെമ്പള്ളിൽ, യൂണിറ്റ് സെക്രട്ടറി ജിജു ഐസക്ക്, സെൻട്രൽ കമ്മിറ്റിയംഗങ്ങളായ സതീശ് കുമാർ, റാഷീദ്, ഷജറത്ത് എന്നിവർ ആശംസകൾ അറിയിച്ചു.
വിജ്ഞാനപ്രദവും വിനോദപരവുമായ ഒട്ടേറെ പരിപാടികൾ കളിക്കൂട്ടത്തിന്റെ ഭാഗമായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി സംഘടിപ്പിച്ചിരുന്നു. ഷോബിൻ ഫിലിപ്പ് കോശി, നിസ്സാം, ഗോപിക അജയ് , സോജ, മാത്യൂസ്, നഹീറ, റാംസൺ, ഷറഫുദ്ദീൻ എന്നിവർ കളിക്കൂട്ടത്തിന് നേതൃത്വം നൽകി.
ബാലകൈരളി ഖോർഫക്കാൻ യൂണിറ്റ് ഭാരവാഹികളായി ആദിദേവ് കെ.രാജേഷ് (പ്രസിഡന്റ്), മിൻഹാൻ ഫാത്തിമ (സെക്രട്ടറി), അയന അജയ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.