വൈഷ്ണവ് ഗിരീഷ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് ശനിയാഴ്ച അബുദാബിയിൽ
അനിൽ സി. ഇടിക്കുള
Friday, February 7, 2025 5:28 PM IST
അബുദാബി: ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ വൈഷ്ണവ് ഗിരീഷ് നയിക്കുന്ന സംഗീത നിശ ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ ഇന്ത്യൻ ഇസ്ലാമിക് ഓഡിറ്റോറിയത്തിൽ നടക്കും.
ഗായകരായ ശിവ സാഗർ, സന്ധ്യ വിജയൻ എന്നിവരും പങ്കെടുക്കുന്നുണ്ട്. അബുദാബി മാർത്തോമ്മാ യുവജനസഖ്യമാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ സൗകര്യാർഥം, ഷാബിയയിലെ മോഡൽ സ്കൂൾ, സഫീർ മാൾ, മുസഫ മാർത്തോമ്മാ ചർച്ച്, അബുദാബി സെന്റ് ജോസഫ് സ്കൂളിന് അടുത്തുള്ള സെന്റ് ആൻഡ്രൂസ് സെന്റർ എന്നിവിടങ്ങളിൽ നിന്നും വൈകുന്നേരം 4.30നു ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.