കാസർഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈറ്റ് കലാസന്ധ്യ സംഘടിപ്പിച്ചു
അബ്ദുല്ല നാലുപുരയിൽ
Friday, February 7, 2025 11:05 AM IST
കുവൈറ്റ് സിറ്റി: കാസർഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ(കെഇഎ) കുവൈറ്റ് അബ്ബാസിയ ഏരിയ ജനറൽ ബോഡി യോഗവും കലാസന്ധ്യയും സംഘടിപ്പിച്ചു. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ അനുശോചന പ്രമേയത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ ഏരിയ പ്രസിഡന്റ് സമദ് കോട്ടോടി അധ്യക്ഷനായിരുന്നു.
കെഇഎ ചീഫ് പാട്രൺ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി ശ്രീനിവാസൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.വി. ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കെഇഎ അഡ്വൈസറി ബോർഡ് അംഗം സുധൻ അവിക്കര ജനറൽ ബോഡി യോഗം നിയന്ത്രിച്ചു.
കെഇഎ ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ സി.എച്ച്, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ച്, അഡ്വൈസറി അംഗംങ്ങളായ സലാം കളനാട്, മുനീർ കുണിയ, എന്നിവർ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസർമാരായ സുരേന്ദ്രൻ മുങ്ങത്ത്, ഹസ്സൻ ബല്ല എന്നിവരുടെ നേതൃത്വത്തിൽ ഏരിയയുടെ പുതിയ ഭരണസമിതിക്ക് രൂപം നൽകി.
പുഷ്പരാജൻ ഒ.വി. (പ്രസിഡന്റ്), സുമേഷ് രാജ് (ജനറൽ സെക്രട്ടറി), ഷംസുദ്ദീൻ ബദരിയ (ട്രഷറർ), ബാബു പി.വി ഓർഗനൈസിംഗ് (സെക്രട്ടറി), നാസർ ചുള്ളിക്കര, ശ്രീധരൻ കടവത്ത്, അൻസാർ ഓർച്ച, (വൈസ് പ്രസിഡന്റുമാർ), ഖലീൽ തിടിൽ, ചന്ദ്രൻ, ഖാലിദ് ബേക്കൽ (ജോയിന്റ് സെക്രട്ടറിമാർ), പ്രശാന്ത് നെല്ലിക്കാട്ട്, ഹനീഫ പാലായി, സതീശൻ, അനീഷ്, രാജേഷ്. വി, റഹീം, ബിജു ഗോപിനാഥ്, സുനിൽ കുമ്പള, അനിൽ ചീമേനി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
അഡ്വൈസറി ബോർഡ്അംഗങ്ങളായി സത്താർ കുന്നിൽ, രാമകൃഷ്ണൻ കള്ളാർ, മഹമൂദ് അപ്സര, സുധൻ ആവിക്കര, സമദ് കൊട്ടോടി, ശ്രീനിവാസൻ എം.വി എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ ജനറൽ സെക്രട്ടറി ശ്രീനിവാസൻ സ്വാഗതവും ജോയിൻ സെക്രട്ടറി ഖലീൽ തിടിൽ നന്ദിയും പറഞ്ഞു. കെഇഎ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി.
അബ്ദു കടവത്ത്, ഹസൻ ബല്ല എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ കോൽക്കളി, നിയാസ്, സലാം കളനാട് എന്നിവർ അവതരിപ്പിച്ച കവിതകൾ, ബിന്ദു ആശുതോഷ്, സുരേഷ് കൊളവയൽ, ശ്രീനിവാസൻ എന്നിവർ അലപിച്ച ഗാനങ്ങൾ, രേഖ ബിജുവിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നാടോടി നൃത്തം, യുവൻ പ്രശാന്ത്, നിരഞ്ജൻ ബിജു, നിഹാരിഹ ബിജു, ഫെവ എൽസ ഫിജൂസ്, ഫീവൽ ഫിജൂസ് തോമസ് എന്നീ കുട്ടികൾ, അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ എന്നിവ പരിപാടിക്ക് കൊഴുപ്പേകി.