ഹൃദയാഘാതം: അതിരന്പുഴ സ്വദേശി ദുബായിൽ മരിച്ചു
Wednesday, February 5, 2025 11:06 AM IST
കോട്ടയം: യുവാവ് ദുബായിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. അതിരമ്പുഴ കോട്ടയ്ക്കുപുറം മാങ്കോട്ടിൽ ബനഡിക്ടിന്റെ(സോണി) മകൻ സിനു ബനഡിക്ട്(40) ആണ് കഴിഞ്ഞദിവസം ദുബായിയിൽ മരിച്ചത്.
മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ എത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും.
ഭാര്യ: സോണിയ, അമ്മഞ്ചേരി കന്നുകുളം വാളംപറമ്പിൽ കുടുംബാംഗം. മാതാവ്: ലീലാമ്മ ബനഡിക്ട്. സഹോദരി സീന.