കുവൈറ്റിൽ സെൻട്രൽ ഹീറോസ് ബാഡ്മിന്റൺ ക്ലബ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
റെജു ഡാനിയേൽ
Friday, February 7, 2025 6:49 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് സെൻട്രൽ ഹീറോസ് ബാഡ്മിന്റൺ ക്ലബ് കുവൈറ്റ് സംഘടിപ്പിക്കുന്ന ഹീറോസ് കപ്പ് 2025 ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി ഏഴിന് ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമി, അഹ്മദി, കുവൈറ്റ് വേദിയാക്കി നടത്തപ്പെടുന്നു.
പ്രൊട്ടിവിറ്റി ഗ്ലോബൽ ബിസിനസ് കൺസൾട്ടിംഗ് കമ്പനിയാണ് പ്രധാന സ്പോൺസർ. പ്രഫഷണൽ, അഡ്വാൻസ്, ഇന്റർമീഡിയറ്റ്, ലോവർ ഇന്റർമീഡിയറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ അരങ്ങേറും.
വിജയികൾക്ക് ട്രോഫികളും ആകർഷക സമ്മാനങ്ങളും ഉണ്ടായിരിക്കും. കുവൈറ്റിലെ ബാഡ്മിന്റൺ കായിക പ്രേമികൾക്ക് മികച്ചൊരു മൽസരവേദി ഒരുക്കുകയാണ് സെൻട്രൽ ഹീറോസ് ബാഡ്മിന്റൺ ക്ലബ്ബ്