ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയുടെ മകൾ വിവാഹിതയായി
Friday, January 24, 2025 4:14 PM IST
തിരുവനന്തപുരം: ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയുടെയും (ലക്ഷ്മി നിലയം, പോനാകം, മാവേലിക്കര) ലതാ ഭാസ്കറിന്റെയും മകൾ രഞ്ജിനിയും (കൺസൽട്ടന്റ്, അക്സെഞ്ചർ, മുംബൈ) അഡ്വ. മധുസൂദനന്റെയും (അഡ്വൈസർ ഗ്ലോബൽ എക്സ്ചേഞ്ച്, മസ്കറ്റ്) സിനി സോമനാഥന്റെയും (ട്രാവൻകൂർ മെറിഡിയൻ, തിരുവനന്തപുരം കണ്ണമ്മൂല) മകൻ കാർത്തിക്കും (ഏരിയ സെയിൽസ് മാനേജർ, വിപ്രോ, കോയമ്പത്തൂർ) തമ്മിൽ വിവാഹിതരായി.
തിരുവനന്തപുരം ഗിരിദീപം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, കെ.ബി. ഗണേഷ് കുമാർ,
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, എംഎൽഎമാരായ കടകമ്പള്ളി സുരേന്ദ്രൻ, പി.സി. വിഷ്ണുനാഥ്, വി.കെ. പ്രശാന്ത്, എം. വിൻസെന്റ്, സണ്ണി ജോസഫ്, പ്രമോദ് നാരായണൻ, അരുൺ കുമാർ, മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, പന്തളം സുധാകരൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോൺഗ്രസ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ശബരിനാഥൻ, പാലോട് രവി,
ചലച്ചിത്ര താരങ്ങളായ മേനക, സുധീർ കരമന, മധുപാൽ, ശ്രേയ രമേശ്, സുരേഷ് കുമാർ, കാവാലം ശ്രീകുമാർ, എഡിജിപി ശ്രീജിത്ത്, ശ്രീലേഖ ഐപിഎസ്, ബി. സന്ധ്യ ഐപിഎസ്, ശിവഗിരി മഠം സെക്രട്ടറി സ്വാമി വിശാലാനന്ദ, ടി.പി. ശ്രീനിവാസൻ ഐഎഫ്എസ്, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ്, ഡോ. എം.വി. പിള്ള, വി. മധുസൂദനൻ നായർ, പന്തളം ബാലൻ, മുരുകൻ കാട്ടാക്കട, ഗോപിനാഥ് മുതുകാട് തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുത്തു.