ഇൻജാസ് ബാഡ്മിന്റൺ ടൂർണമെന്റ്: വൈറ്റ് ആർമി ചാമ്പ്യന്മാർ, റെഡ് വാരിയേഴ്സ് സീനിയർ വിഭാഗം ചാമ്പ്യന്മാർ
Thursday, January 23, 2025 12:06 PM IST
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗ് സംഘടിപ്പിച്ച് വരുന്ന വിവിധ കായിക മത്സരങ്ങളിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ വൈറ്റ് ആർമിയിലെ ആസിഫ് - ശുഹൈബ് മൊയ്തു സഖ്യം ചാമ്പ്യന്മാരായി.
വൈറ്റ് ആർമിയിലെ തന്നെ മുഹമ്മദ് ദാനിഷ് - മുഹമ്മദ് അമീൻ സഖ്യത്തെയാണ് അവർ പരാജയപ്പെടുത്തിയത്. റെഡ് വാരിയേഴ്സിലെ അൻസാർ - മുഹമ്മദ് റസീഫ് സഖ്യത്തെ പരാജയപ്പെടുത്തി യെല്ലോ സ്ട്രൈക്കേഴ്സിലെ ഡോ. ഉബൈദുല്ല - മുഹമ്മദ് ശമീം സഖ്യം മൂന്നാം സ്ഥാനക്കാരായി.
സീനിയർ വിഭാഗത്തിൽ റെഡ് വാരിയേഴ്സിലെ അദ്നാൻ ബിൻ അനസ് - അൻസാർ അൻവറലി സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് യെല്ലോ സ്ട്രൈക്കേഴ്സിലെ മുഹമ്മദ് ഷൗക്കത്തലി - ഷഹ്സാദ് സിദീഖ് സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
റെഡ് വാരിയേഴ്സിലെ മുഹമ്മദ് ബിൻ ഇല്യാസ് - ഹാസിഖ് ഷാജഹാൻ സഖ്യത്തെ പരാജയപ്പെടുത്തി ബ്ലൂ ലെജന്റ്സിലെ ഉമർ അബ്ദുൽ ഹക്കീം - ഹാസിഖ് ലബ്ബ സഖ്യം മൂന്നാം സ്ഥാനക്കാരായി
ക്യുകെഐസി വൈസ് പ്രസിഡന്റ് ഖാലിദ് കട്ടുപ്പാറ, ട്രഷറർ മുഹമ്മദലി മൂടാടി, സെക്രട്ടറി അബ്ദുൽ ഹക്കീം പിലാത്തറ, ഷഹാൻ വി.കെ, മുഹമ്മദ് അർഷദ് എന്നിവർ വിജയികളെ ആദരിച്ചു.