പോക്സോ കേസിൽ പ്രതിക്ക് അഞ്ചുവര്‍ഷം തടവും പിഴയും
1549602
Tuesday, May 13, 2025 6:05 PM IST
പാലക്കാട്: പതിനൊന്നുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും 50000 രൂപ പിഴയും. കൊടുമ്പ് സ്വദേശി ചെന്താമര(58)യെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.
പിഴയടയ്ക്കാത്ത പക്ഷം ആറുമാസം അധികതടവ് അനുഭവിക്കണം. കഴിഞ്ഞവര്‍ഷം മേയ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ടൗൺ സൗത്ത് സബ് ഇന്‍സ്പെക്ടറായിരുന്ന സി.എസ്. സൂരജാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രമിക ഹാജരായി. പിഴതുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി.