വേൾഡ് മലയാളി കൗൺസിൽ ലോകമാതൃദിനം ആഘോഷിച്ചു
1549606
Tuesday, May 13, 2025 6:12 PM IST
കോയന്പത്തൂർ: വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രോവിൻസ് ലോക മാതൃദിനത്തോടനുബന്ധിച്ച് സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ലാലി മാത്യുവിനെ ആദരിച്ചു. കോയമ്പത്തൂർ കേരള ക്ലബ്ബിൽ പ്രോവിൻസിന്റെ വനിതാവിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻറ് ഡോ.ജയന്തി പ്രദീപ്, ഡബ്ലുഎംസി ചെയർമാൻ ഡോ.രാജേഷ് കുമാർ, പ്രസിഡന്റ് രാജൻ ആറുമുഖം, ഇന്ത്യ റീജിയൻ പ്രസിഡന്റ് പി. പത്മകുമാർ, ജനറൽ സെക്രട്ടറി വിജയൻ ചെറുവശേരി, ട്രഷറർ വേണുഗോപാൽ എന്നിവർ ചേർന്ന് ആദരിച്ചു.
ഡബ്ല്യൂഎംസി ഇന്ത്യ റീജിയന്റെ 2025-27 പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി. പത്മകുമാർ, വൈസ് പ്രസിഡന്റ് ഡോ. സന്ധ്യ മേനോൻ എന്നിവരെ പ്രോവിൻസ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് ആദരിച്ചു. പ്രത്യേക ക്ഷണിതാക്കളായ കോയമ്പത്തൂർ കേരള കൾച്ചറൽ സെന്റർ ഭാരവാഹികൾ വിൻസെന്റ് ലൂയിസ്, വിശാഖൻ എന്നിവർ പ്രസംഗിച്ചു. പ്രൊവിൻസ് വൈസ് ചെയർമാൻ പ്രദീപ് നമ്പ്യാർ നന്ദി പറഞ്ഞു.