വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിൽ വിമുഖതയെന്ന പ്രചാരണം തെറ്റ്: മന്ത്രി
1549600
Tuesday, May 13, 2025 6:05 PM IST
പാലക്കാട്: കർഷകരിൽനിന്നും നെല്ലുസംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിനു സപ്ലൈകോ വിമുഖത കാണിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്നു സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി മന്ത്രി ജി ആർ അനിൽ അറിയിച്ചു.
പുഴുക്കലരിയുമായി കലർത്തി വെള്ള അരി സംഭരണത്തിനായി നൽകുമ്പോൾ എഫ്സി ഐ യുടെ ഗുണമേന്മാ പരിശോധനയിൽ നിരസിക്കപ്പെടുന്നുണ്ട്. ആയതിനാൽ വെള്ള അരിയുടെ നെല്ലും പുഴുക്കലരിയുടെ നെല്ലും കൂടിക്കലരാത്തവിധം വേർതിരിച്ച് വെവ്വേറെ ചാക്കുകളിലായാണു നൽകേണ്ടത്.
ഇത്തരത്തിൽ വേർതിരിച്ചു നൽകുന്ന നെല്ല് സപ്ലൈകോയുടെ നേതൃത്വത്തിൽ കൃത്യമായി തന്നെ സംഭരിക്കുന്നുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.