ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിൽ എഐ റോബോട്ടിക് ലാബ് ഉദ്ഘാടനം
1549601
Tuesday, May 13, 2025 6:05 PM IST
കല്ലടിക്കോട്: ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിതബുദ്ധി റോബോട്ടിക് ലാബ് പ്രവർത്തനം ആരംഭിച്ചു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബാബു മാസ്റ്ററുടെ അധ്യക്ഷതയിൽ വി.കെ. ശ്രീകണ്ഠൻ എംപി ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ എസ്എസ്എൽസി സന്പൂർണ എപ്ലസ് വിജയികളെ അനുമോദിച്ചു. പഞ്ചായത്തംഗങ്ങളായ ബിന്ദു കുഞ്ഞിരാമൻ, ഒ. നാരായണൻകുട്ടി, തേക്കത്ത് അലി തുടങ്ങിയ ജനപ്രതിനിധികളും പിടിഎ പ്രസിഡന്റ് സക്കീർ ഹുസൈൻ, ഹെഡ്മാസ്റ്റർ പി.എസ്. പ്രസാദ്, എ.വി. ബ്രൈറ്റി, എം.എൻ. രാമകൃഷ്ണപിള്ള, സി. നളിനി, വി.പി. ജയരാജൻ പ്രസംഗിച്ചു.
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 569 കുട്ടികളിൽ മുഴുവൻ കുട്ടികളും വിജയിച്ച് നൂറുശതമാനം വിജയം കരസ്ഥമാക്കിയ ദേശബന്ധു സ്കൂളിലെ സമ്പൂർണ എ പ്ലസ് ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളുടെ ആവശ്യാർത്ഥം ഡൽഹി സന്ദർശിക്കാൻ അവസരം ഒരുക്കാക്കാമെന്നു വി.കെ. ശ്രീകണ്ഠൻ എംപി ഉറപ്പുനൽകി.