വിദ്യാർഥികൾക്ക് മത്സരം
1549596
Tuesday, May 13, 2025 6:05 PM IST
പാലക്കാട്: ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രം സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. ചിത്രരചന, ക്വിസ്, പ്രബന്ധ മത്സരം എന്നിവയാണ് നടത്തുന്നത്. 29 ന് രാവിലെ 10 ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിലാണ് മത്സരം.
ചിത്രരചനാമത്സരം എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിന് പങ്കെടുക്കാം. പ്രബന്ധ മത്സരം, ക്വിസ് എന്നിവയ്ക്ക് യുപിക്കും ഹൈസ്കൂളിനും പങ്കെടുക്കാം.
വിദ്യാർഥികൾ സ്കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം എത്തിച്ചേരേണ്ടതാണ്. താത്പര്യമുള്ളവർ 24 നകം രജിസ്റ്റർ ചെയ്യണം. ഫോണ്: 04922 226040, 7902458762, 9074993554.