റവന്യൂ ജില്ലാ ശാസ്ത്രോത്സവം 28 മുതൽ: സംഘാടകസമിതി രൂപീകരിച്ചു
1460229
Thursday, October 10, 2024 7:45 AM IST
പാലക്കാട്: റവന്യൂ ജില്ലാ ശാസ്ത്രോത്സവം 28, 29, 30ന് ഹരിതചട്ടംപാലിച്ചു പാലക്കാട് ബിഇഎം സ്കൂളിൽ നടക്കും. ജില്ലാ ശാസ്ത്ര ശാസ്ത്രോത്സവത്തിനൊപ്പം കുറ്റിപ്പുറം മേഖല (മലപ്പുറം, പാലക്കാട്) വിഎച്ച്എസ്ഇ എക്സ്പോയും നടക്കും. സംഘാടകസമിതി രൂപീകരണയോഗം പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സാബു അധ്യക്ഷത വഹിച്ചു. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുനിജ ശാസ്ത്രോത്സവം പരിപാടി വിശദീകരണം നടത്തി.
നഗരസഭാ കൗൺസിലർമാരായ മൻസൂർ മണലാഞ്ചേരി, സാജു ജോൺ, വിദ്യാഭ്യാസവകുപ്പ് ഉന്നതാധികാരികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, ബിഇഎം സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. അജിത് എന്നിവർ പ്രസംഗിച്ചു.