ലഹരിവസ്തുക്കളുടെ വ്യാപനംതടയാൻ നടപടി സ്വീകരിക്കണം: മദ്യ ലഹരി വിരുദ്ധസമിതി
1600594
Saturday, October 18, 2025 1:24 AM IST
താവളം: സംസ്ഥാനത്തെ ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മദ്യ ലഹരി വിരുദ്ധ സമിതി അട്ടപ്പാടി മേഖല കൺവൻഷൻ ആവശ്യപ്പെട്ടു. മദ്യ ലഹരിവിരുദ്ധ സമിതി താവളം ഫൊറോനസമിതി രൂപീകരണയോഗം ഫൊറോന വികാരി ഫാ. ബിജു പ്ലാത്തോട്ടം ഉഘാടനം ചെയ്തു.
മദ്യ ലഹരിവിരുദ്ധസമിതി രൂപത പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ. ജോഷി പുത്തൻപുരയിൽ മുഖ്യപ്രഭാഷണം നടത്തി. ജോൺസൺ വിലങ്ങുപാറയിൽ, വി.എം.തോമസ്, മഞ്ജു ബിനു, ജിഷ ആലിലക്കുഴിയിൽ, ജോസ് ചുള്ളിയിൽ, മനോജ് വിലവൂർ, സണ്ണി ഉപ്പുമാക്കൽ, നിജോ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
താവളം ഫൊറോന പുതിയ ഭാരവാഹികളായി ജോൺസൺ വിലങ്ങുപാറയിൽ-പ്രസിഡന്റ്, മഞ്ജു ബിനു, ജോസ് ചുള്ളിയിൽ -വൈസ് പ്രസിഡന്റുമാർ, ജിഷ ആലിലക്കുഴിയിൽ -ജനറൽ സെക്രട്ടറി, മനോജ് വിലവൂർ, ലില്ലി മൂഴിയിൽ-ജോയിന്റ് സെക്രട്ടറിമാർ, മാത്യു അഗളി-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.