കോഴിമാലിന്യം ജില്ലയ്ക്കു പുറത്ത് കൊണ്ടുപോകുന്നതിനു വിലക്ക്
1600433
Friday, October 17, 2025 6:53 AM IST
പാലക്കാട്: കോഴിമാലിന്യം (പൗള്‍ട്രി വേസ്റ്റ്) ജില്ലയ്ക്കു പുറത്ത് കൊണ്ടുപോകുന്നതിനു കര്‍ശനവിലക്കുമായി തദ്ദേശവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍.
കോഴിമാലിന്യം അനധികൃതമായി കടത്തുന്നത് തടയാനും ശാസ്ത്രീയമായ മാലിന്യസംസ്കരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കുലര്‍. തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് നിയമം ലംഘിച്ച് മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടി ലേലംചെയ്യാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.
കണ്ടുകെട്ടുന്നതിനുമുമ്പ് വാഹന ഉടമയ്ക്കു പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കിയശേഷം എസ്ഡിഎമ്മിന് കണ്ടുകെട്ടല്‍ ഉത്തരവ് പുറപ്പെടുവിക്കാം. ജില്ലയ്ക്കുള്ളിലെ പ്ലാന്റിനു സംസ്കരണ ശേഷിയില്ലെങ്കിലോ തകരാറിലാണെങ്കിലോ ജില്ലയ്ക്കു പുറത്തുള്ള പ്ലാന്റിലേക്ക് കൊണ്ടുപോകാൻ പ്രത്യേക അനുവാദം വാങ്ങണമെന്നും ഉത്തരവിലുണ്ട്.