വിദ്യാഭ്യാസമേഖല മികവിന്റെ പാതയിൽ: മന്ത്രി ഗണേഷ്കുമാർ
1600419
Friday, October 17, 2025 6:42 AM IST
നെന്മാറ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കഴിഞ്ഞ ഒമ്പതുവർഷക്കാലം നടത്തിയ ജനകീയവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഫലംകണ്ടുതുടങ്ങിയതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ.
പല്ലാവൂർ ഗവ. എൽപി സ്കൂളിൽ ഒരുകോടി രൂപ മുടക്കി നിർമിച്ച കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെ. ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ഹെഡ്മിസ്ട്രസ് ടി.ഇ. ഷൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്. പ്രമീള പ്രസംഗിച്ചു.