മാതൃവേദി കലാമത്സരം: മേലാർകോട് ചാമ്പ്യന്മാർ
1600021
Thursday, October 16, 2025 1:17 AM IST
ആലത്തൂർ: മേലാർകോട് ഫൊറോന മാതൃവേദിയുടെ കലാമത്സരങ്ങളിൽ മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി ഒന്നാംസ്ഥാനം നേടി. കയറാടി മദർ തെരേസ, ചിറ്റിലഞ്ചേരി ജപമാലറാണി പള്ളികൾ എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മാതൃവേദി ഫൊറോന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ താമരശേരി, മേലാർകോട് ഫൊറോനാവികാരി ഫാ. തോമസ് വടക്കുംഞ്ചേരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.