കെഎസ്എസ്പിഎ കണ്ണമ്പ്ര സമ്മേളനം
1600435
Friday, October 17, 2025 6:53 AM IST
വടക്കഞ്ചേരി: കെഎസ്എസ്പിഎ കണ്ണമ്പ്ര മണ്ഡലം വാർഷിക സമ്മേളനം തരൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി. കേശവദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗം എ. ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാനസമിതി അംഗം കെ. വേലുണ്ണി, നിയോജക മണ്ഡലം സെക്രട്ടറി എ.എസ്. സാബു, ഖജാൻജി ടി. മത്തായി, സതീഷ് പ്രസംഗിച്ചു. ഭാരവാഹികളായി പി.ജെ. ജോസ് - പ്രസിഡന്റ്, മിനിമോൾ പീറ്റർ -വൈസ് പ്രസിഡന്റ്, വി. സതീഷ് - സെക്രട്ടറി, ആർ. ബേബി ലാൽ-ജോയിന്റ് സെക്രട്ടറി, കെ. സന്തോഷ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.