സ്കൗട്ട് ആൻഡ്് ഗൈഡ് ഭവൻ ഉദ്ഘാടനം
1600417
Friday, October 17, 2025 6:42 AM IST
ആലത്തൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആലത്തൂർ ലോക്കൽ അസോസിയേഷന്റ് സ്കൗട്ട് ഗൈഡ് ഭവൻ കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ലോക്കൽ അസോസിയേഷൻ പ്രസിഡന്റ് പി.എം. നൂറുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ആലത്തൂർ തഹസിൽദാർ കെ. ശരവണൻ ആലത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് കെ. മനോജിന് താക്കോൽ കൈമാറി.