കോയമ്പത്തൂർ-ജയ്പൂർ പ്രത്യേക ട്രെയിൻ സർവീസ്
1600018
Thursday, October 16, 2025 1:17 AM IST
കോയമ്പത്തൂർ: ട്രെയിനുകളിലെ തിരക്ക് ഒഴിവാക്കാൻ റെയിൽവേ പ്രധാന റൂട്ടുകളിൽ പ്രത്യേക ട്രെയിനുകൾ ഓടിക്കും. കോയമ്പത്തൂരിൽ നിന്ന് തിരുപ്പൂർ, ഈറോഡ്, സേലം വഴി രാജസ്ഥാനിലെ ജയ്പൂരിലേക്ക് പ്രതിവാര പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
കോയമ്പത്തൂർ-ജയ്പൂർ വീക്ക്ലി സ്പെഷൽ ട്രെയിൻ (06181) ഇന്നുമുതൽ നവംബർ 6 വരെ വ്യാഴാഴ്ചകളിൽ പുലർച്ചെ 2.30 ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് തിരുപ്പൂർ, ഈറോഡ് വഴി പുലർച്ചെ 5.10 ന് സേലത്ത് എത്തും. ഇവിടെ നിന്ന് വൈകുന്നേരം 5.15 ന് പുറപ്പെട്ട് ജോലാർപേട്ട, കാട്പാടി വഴി ശനിയാഴ്ച ഉച്ചയ്ക്ക് 1.25 ന് ജയ്പൂരിൽ എത്തും.
എതിർദിശയിൽ ജയ്പൂർ-കോയമ്പത്തൂർ വീക്ക്ലി സ്പെഷൽ ട്രെയിൻ (06182) രാത്രി 10.05 ന് ജയ്പൂരിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 3.50 ന് റെനിഗുണ്ഡ, കാട്പാടി, ജോലാർപേട്ട വഴി സേലത്ത് എത്തും. ഇവിടെ നിന്ന് രാവിലെ 5.53 ന് പുറപ്പെട്ട് ഈറോഡ്, തിരുപ്പൂർ വഴി രാവിലെ 8.30 ന് കോയമ്പത്തൂരിൽ എത്തും.