പാ​ല​ക്കാ​ട്: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ ന​ഗ​ര​സ​ഭ​ക​ളി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. രാ​വി​ലെ പ​ത്തു​മു​ത​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് ന​റു​ക്കെ​ടു​പ്പ്. രാ​വി​ലെ 10 ന് ​ഒ​റ്റ​പ്പാ​ലം, 11ന് ​ചി​റ്റൂ​ര്‍- ത​ത്ത​മം​ഗ​ലം, 11.30 ന് ​പ​ട്ടാ​മ്പി, 12 ന് ​ചെ​ര്‍​പ്പു​ള​ശ്ശേ​രി, 12.30 ന് ​മ​ണ്ണാ​ര്‍​ക്കാ​ട്, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പാ​ല​ക്കാ​ട്, മൂ​ന്നി​ന് ഷൊ​ര്‍​ണൂ​ര്‍ തു​ട​ങ്ങി​യ ന​ഗ​ര​സ​ഭ​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ം.

വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കീ​ഴി​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ര്‍​ഡു​ക​ളു​ടെ സം​വ​ര​ണ ന​റു​ക്കെ​ടു​പ്പ് ഇ​ന്നും തു​ട​രും. കൊ​ല്ല​ങ്കോ​ട്, ആ​ല​ത്തൂ​ര്‍, നെ​ന്മാ​റ, മ​ല​മ്പു​ഴ ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ വ​രു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് ഇ​ന്നു​രാ​വി​ലെ പ​ത്തു​മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ല​യി​ലെ വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളു​ടെ സം​വ​ര​ണം നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് 18 ന്. ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളു​ടെ സം​വ​ര​ണം നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് 21ന് ​രാ​വി​ലെ പ​ത്തി​നു ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.