ജിഎൽപിഎസ് നെന്മാറ ഓവറോൾ ചാമ്പ്യൻമാർ
1600020
Thursday, October 16, 2025 1:17 AM IST
നെന്മാറ: കൊല്ലങ്കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ജിഎൽപി സ്കൂൾ നെന്മാറ ഓവറോൾ ചാമ്പ്യൻമാരായി. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നീ നാലു മേഖലകളിലും ഒന്നാം സ്ഥാനവും എൽപി അഗ്രിഗേറ്റ് ഒന്നാംസ്ഥാനവും 179 പോയിന്റോടെ എൽപി ഓവറോൾ ഒന്നാംസ്ഥാനവും ജിഎൽപി സ്കൂൾ നെന്മാറ കരസ്ഥമാക്കി.