ഉപജില്ലാ ശാസ്ത്രോത്സവം: ഗുരുകുലം, മംഗലംഡാം ലൂർദ്മാത, ചെറുപുഷ്പം ജേതാക്കൾ
1600024
Thursday, October 16, 2025 1:17 AM IST
വടക്കഞ്ചേരി: വണ്ടാഴി സിവിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആലത്തൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 890 പോയിന്റോടെ ഓവറോൾ കിരീടം ചൂടി. 866 പോയിന്റു നേടി മംഗലംഡാം ലൂർദ് മാതാ എച്ച്എസ്എസാണ് രണ്ടാംസ്ഥാനത്ത്. 722 പോയിന്റു നേടി വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനം നേടി. സമാപന സമ്മേളനം പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എഇഒ ഡി.സൗന്ദര്യ ട്രോഫികൾ വിതരണം ചെയ്തു.