വ​ട​ക്ക​ഞ്ചേ​രി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡന്‍റ് പ്രഫ.​ രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ ന​യി​ക്കു​ന്ന അ​വ​കാ​ശസം​ര​ക്ഷ​ണയാ​ത്ര​യ്ക്ക് ജി​ല്ല​യു​ടെ സ​മാ​പ​നകേ​ന്ദ്ര​മാ​യ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഉ​ജ്വ​ലസ്വീ​ക​ര​ണം. മേ​ഖ​ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽനി​ന്നാ​യി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. മ​ന്ദ​ത്തുന​ട​ന്ന സ്വീ​ക​ര​ണസ​മ്മേ​ള​നം മം​ഗ​ലം​ഡാം സെന്‍റ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന വി​കാ​രി ഫാ.​ സു​മേ​ഷ് നാ​ൽ​പ​താം​ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​ക്കാ​രു​ക​ൾ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​തെ ജ​ന​ങ്ങ​ളെ സ​മ​ര​ത്തി​നു ത​ള്ളി​വി​ട്ട് ഉ​ത്പാ​ദ​ന സ​മ​യം പാ​ഴാ​ക്കു​ന്ന ത​ല​തി​രി​ഞ്ഞ ഭ​ര​ണസം​വി​ധാ​ന​മാ​ണ് നാ​ട്ടി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ഫാ. ​സു​മേ​ഷ് നാ​ൽ​പ​താം​ക​ളം പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ പ​ണി​പ്പെ​ട്ടു ഉ​ണ്ടാ​ക്കു​ന്ന രേ​ഖ​ക​ളി​ൽ ഒ​പ്പി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ശ​മ്പ​ള​വും ജ​ന​ത്തി​ന് ശ​കാ​ര​വു​മാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. വ​നാ​തി​ർ​ത്തി​ക​ളി​ൽ കൃ​ഷിചെ​യ്ത് അ​തി​ൽ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ട് വ​നംവ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ക​ണ്ടെ​ത്തു​ന്ന സം​വി​ധാ​നം ഉ​ണ്ടാ​യാ​ൽ പി​ന്നെ വ​ന്യ​മൃ​ഗ​ശ​ല്യം നാ​ട്ടി​ലു​ണ്ടാ​കി​ല്ല.

കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യെ​ല്ലാം നാ​ട്ടി​ലി​റ​ക്കി ക​ർ​ഷ​ക​രെ ഓ​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് കൈ​യി​ലെ​ങ്കി​ൽ ആ ​ക​ട​ലാ​സ് പ​ല ആ​വ​ർ​ത്തി മ​ട​ക്കി പോ​ക്ക​റ്റി​ൽ വ​ച്ചാ​ൽ മ​തി​യെ​ന്ന് ഫാ.​സു​മേ​ഷ് നാ​ൽ​പ​താം​ക​ളം രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളെ ഓ​ർ​മിപ്പി​ച്ചു. രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ഫി​ലി​പ്പ് ക​വി​യി​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ഫ.ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ഡെ​ന്നി തെ​ങ്ങും​പി​ള്ളി, രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബോ​ബി ബാ​സ്റ്റി​ൻ, ഫാ.​ സ​ജി വ​ട്ടു​ക​ള​ത്തി​ൽ, ഫാ.​ റെ​ജി പെ​രു​മ്പി​ള്ളി​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റണി കു​റ്റി​ക്കാ​ട​ൻ, രൂ​പ​ത മു​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റണി, ട്രീ​സ ലി​സ് സെ​ബാ​സ്റ്റ്യ​ൻ, ബെ​ന്നി ആ​ന്‍റണി, ജി​നി ജോ​സ​ഫ്, ജി​ജോ അ​റ​യ്ക്ക​ൽ, വി​ൽ​സ​ൺ കൊ​ള്ള​ന്നൂ​ർ, ബെ​ന്നി മ​റ്റ​പ്പ​ള്ളി​ൽ, ദീ​പ ബൈ​ജു, ടെ​ന്നി തു​റു​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.