ജില്ലാ സ്കൂൾ കായികമേള ഇന്നു സമാപിക്കും; ഉപജില്ല, സ്കൂൾ വിഭാഗങ്ങളിൽ പറളിയുടെ കുതിപ്പ്
1600022
Thursday, October 16, 2025 1:17 AM IST
കൂറ്റനാട്: ചാത്തന്നൂരിലെ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന ജില്ലാ സ്കൂള്‍ കായികമേളയിൽ രണ്ടാംദിവസമായ ഇന്നലെയും പറളി ഉപജില്ലയുടെ കുതിപ്പ്.
22 സ്വര്‍ണവും 24 വെള്ളിയും 17 വെങ്കലവും കരസ്ഥമാക്കി 220 പോയിന്റോടെയാണ് ഒന്നാംസ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. 12 സ്വര്‍ണവും 11 വെള്ളിയും എട്ടു വെങ്കലവുമായി 101 പോയിന്റുനേടി കൊല്ലങ്കോട് ഉപജില്ല രണ്ടാം സ്ഥാനത്തുണ്ട്.
11 സ്വര്‍ണവും രണ്ടു വെള്ളിയും എട്ടു വെങ്കലവും നേടി 74 പോയിന്റുമായി കുഴല്‍മന്ദം ഉപജില്ല മൂന്നാം സ്ഥാനത്തും എട്ടു സ്വര്‍ണവും നാലു വെള്ളിയും എട്ടു വെങ്കലവും നേടി 68 പോയിന്റോടെ പാലക്കാട് ഉപജില്ല നാലാം സ്ഥാനത്തുമാണ്.
60 പോയിന്റുമായി പട്ടാമ്പി അഞ്ചും 43 പോയിന്റുനേടി തൃത്താല ആറാം സ്ഥാനത്തുമാണ്. സ്കൂള്‍ വിഭാഗത്തിൽ 10 സ്വര്‍ണവും 11 വെള്ളിയും എട്ടു വെങ്കലവും നേടി 91 പോയിന്റോടെ പറളി എച്ച് എസ്എസ് ഒന്നാംസ്ഥാനത്താണ്.
ഒന്‍പതു സ്വര്‍ണവും 11 വെള്ളിയും ഒന്‍പതു വെങ്കലവും നേടി 87 പോയിന്റുമായി മുണ്ടൂര്‍ എച്ച്എസ് രണ്ടാംസ്ഥാനത്തുണ്ട്.
ഒന്‍പതു സ്വര്‍ണവും എട്ടു വെള്ളിയും രണ്ടു വെങ്കലവും നേടി 71 പോയിന്റുമായി വടവന്നൂർ വിഎംഎച്ച്എസ് മൂന്നാം സ്ഥാനത്താണ്. ജില്ലാസ്കൂള്‍ കായികമേളയില്‍ 1850 കുട്ടികളാണ് മത്സരരംഗത്തുള്ളത്.
മേള ഇന്നു സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സമാപനസമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.