കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര ഇന്നെത്തും
1600416
Friday, October 17, 2025 6:42 AM IST
മണ്ണാർക്കാട്: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പി.ആർ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ "നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യമുയർത്തി കാസർകോഡ് മുതൽ തിരുവനന്തപുരംവരെ നടത്തുന്ന അവകാശ സംരക്ഷണ യാത്ര ഇന്ന് രാവിലെ 9.30 ന് മണ്ണാർക്കാട്ട് എത്തിച്ചേരും.
മണ്ണാർക്കാട് കുടു കോംപ്ലക്സ് മൈതാനിയിൽ ജാഥാക്യാപ്റ്റനു സ്വീകരണം നൽകും. പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ഫാ. ജോസുകുട്ടി ഒഴുകയിൽ, രൂപത പ്രസിഡന്റ് അഡ്വ. ബോബി പൂവത്തുങ്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ഫാ. ബിജു കല്ലിങ്കൽ, കൺവീനർ ഷിബു കാട്രുകുടിയിൽ എന്നിവർ പ്രസംഗിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കത്തോലിക്ക കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ജില്ലയിലെ രണ്ടാമത്തെ സ്വീകരണം ഉച്ചക്ക് 12.30ന് വടക്കഞ്ചേരി മന്ദമൈതാനത്തു നടക്കും.