കർഷകർ ആയില്യം മകം ആഘോഷിച്ചു
1600593
Saturday, October 18, 2025 1:24 AM IST
നെന്മാറ: കർഷകർ കന്നിമാസത്തിലെ ആയില്യം മകം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മകനാളിൽ കന്നുകാലികൾക്ക് മഞ്ഞക്കുറിയും ഇന്നലെ ആയില്യംനാളിൽ അരിമാവ് കൊണ്ട് വെള്ളക്കുറിയും ചാർത്തി. ആയില്യം മകം ആഘോഷത്തിന്റെ ഭാഗമായി കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിലെ വരമ്പിന്റെ വലതുമൂലയിൽ അവിൽ, തേങ്ങ എന്നിവ ഉപയോഗിച്ച് ഭൂമിക്ക് പ്രസാദം നൽകി മകപൂജ നടത്തി. കന്നിമാസത്തിലെ ആയില്യം മകം നാളുകൾ കന്നുകാലികളുടെ ഓണനാളുകളായാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങളിൽ പഴമക്കാർ ഉഴവുകാളകൾക്ക് വിശ്രമം നൽകുന്ന ദിവസങ്ങളാണ്.