കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്തിൽ വികസനസദസ്
1600432
Friday, October 17, 2025 6:53 AM IST
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസനസദസ് കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്തിൽ മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് അധ്യക്ഷത വഹിച്ചു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ എൻ.കെ. മണികുമാർ, വൈസ് പ്രസിഡന്റ് നിലാവർണീസ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വനജ കണ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാൻ അൽദോ പ്രഭു, സെക്രട്ടറി ജോസ് മാത്യു, അസിസ്റ്റന്റ് എൻജിനീയർ ശ്രീവിദ്യ, മെംബർമാർ, ഉദ്യോഗസ്ഥർ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.