ക്നാനായ കത്തോലിക്ക കോൺഗ്രസ് ചങ്ങലീരി ഫൊറോന കുടുംബസംഗമം
1600025
Thursday, October 16, 2025 1:17 AM IST
മണ്ണാർക്കാട്: കെസിസി ചങ്ങലീരി ഫൊറോനയുടെ നേതൃത്വത്തിൽ മൈലംപുള്ളി സെന്റ് മിഖായേൽ പള്ളിയങ്കണത്തിൽ നടന്ന ഫൊറോന കുടുംബസംഗമം കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു.
കെസിസി ചങ്ങലീരി ഫൊറോന പ്രസിഡന്റ് തങ്കച്ചൻ തേക്കിലക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ക്നാനായസമുദായം ഇന്നലെ ഇന്ന്, നാളെ എന്ന വിഷയത്തിൽ അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ ബോധവത്കരണക്ലാസെടുത്തു. പൗരോഹിത്യത്തിന്റെ സിൽവർജൂബിലി ആഘോഷിക്കുന്ന കെസിസി ചങ്ങലീരി ഫൊറോന ചാപ്ലയിൻ ഫാ. ബൈജു എടാട്ടിനെയും സമർപ്പിതജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ അഞ്ജന എസ്ജെസിയെയും ഗീവർഗീസ് മാർ അപ്രേം ആദരിച്ചു.
കെസിസി അതിരൂപത ചാപ്ലയിൻ ഫാ. തോമസ് ആനിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. ബൈജു എടാട്ട്, ജോൺ തെരുവത്ത്, ജോസ് കണിയാപറമ്പിൽ, ടോം കരികുളം, സാബു കരിശേരിക്കൽ, ബിനു ചെങ്ങളം, ബീന ബോബി, ബോണി ടോമി എന്നിവർ പ്രസംഗിച്ചു.
ചങ്ങലീരി ഫൊറോനയിലെ മികച്ച ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കെസിസി, കെസിഡബ്ല്യുഎ, വേദപാഠം യൂണിറ്റുകൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകി. കെസിസി യൂണിറ്റുകൾ തമ്മിൽ സൗഹൃദനടവിളി മത്സരം നടത്തി. ഫൊറോനയിലെ എസ്എസ്എൽസി, പ്ലസ്ടു, വേദപാഠത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു. ബിജു മുളയിങ്കൽ സ്വാഗതവും ജോജി സ്റ്റീഫൻ നന്ദിയും പറഞ്ഞു.