ചിറ്റൂരിൽ ഹരിതകർമസേന, ശുചീകരണ തൊഴിലാളിസംഗമം നടത്തി
1600437
Friday, October 17, 2025 6:53 AM IST
ചിറ്റൂർ: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ ഉണർവ് എന്നപേരിൽ ഹരിതകർമസേന അംഗങ്ങളുടെയും ശുചീകരണ തൊഴിലാളികളുടെയും സംഗമം നടത്തി.
നഗരസഭയെ ശുചിത്വമുള്ളതാക്കാൻ ഏറെ പങ്കുവഹിച്ച ഹരിതകർമസേന, ഖരമാലിന്യ നിർമാർജന തൊഴിലാളികളെ ആദരിക്കുക, കെഎസ്ഡബ്ലിയുഎംപി യുടെ ഭാഗമായി നഗരസഭയ്ക്ക് വേണ്ടി രൂപപ്പെടുത്തിയ ഐഇസി പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കാനും ലക്ഷ്യമിട്ടാണ് ഉണർവ് സംഘടി പ്പിച്ചത്.
ചിറ്റൂർ -തത്തമംഗലം നഗരസഭ ചെയർപേഴ്സൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ എം. ശിവകുമാർ അധ്യക്ഷത വഹിച്ചു . നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഓമന കണ്ണൻകുട്ടി, കെ.ഷീജ , എം. മുഹമ്മദ് റാഫി, മുഹമ്മദ് സലീം, നഗരസഭ സെക്രട്ടറി ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ എൻജിനിയർ കെ.എസ്. കിരൺ, അനന്തശിവൻ, ദിവ്യ, വി. വിനയ്, അഖിൽ, ആദർശ് എന്നിവർ പ്രസംഗിച്ചു.