പരാതിപരിഹാര സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം: റെഗുലേറ്ററി കമ്മീഷന്
1600415
Friday, October 17, 2025 6:42 AM IST
മണ്ണാർക്കാട്: ഉപഭോക്താക്കളുടെ വൈദ്യുതി പരാതി പരിഹാര സെല്ലിന്റെ പ്രവര്‍ത്തനം ഊര്ജിതമാക്കണമെന്നു കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അംഗം അഡ്വ.എ.ജെ. വില്‍സണ്‍.
മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷനും സംസ്ഥാന വൈദ്യുതി ബോര്‍ഡും വ്യാപാരി വ്യവസായി അസോസിയേഷനുകളും സംയുക്തമായി നടത്തിയ വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ബോധവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ കെഎസ്ഇബി ഓഫീസുകളിലും പരാതിപരിഹാരസെല് രൂപീകരിക്കണമെന്നും പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. റെഗുലേറ്ററി കമ്മീഷന് കംപ്ലെയ്ന്റ് എക്സാമിനര്‍ ടി.ആര്. ഭുവനചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.