28 ഗ്രാമപഞ്ചായത്തുകളിലെ സംവരണവാർഡ് നറുക്കെടുപ്പുകൂടി പൂർത്തിയായി
1600426
Friday, October 17, 2025 6:51 AM IST
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 28 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പുകൂടി പൂര്‍ത്തിയായി.
കൊല്ലങ്കോട്, മലമ്പുഴ, ആലത്തൂർ, നെന്മാറ ബ്ലോക്ക് പരിധിയിലെ 28 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയാണ് നറുക്കെടുപ്പ് നിര്‍വഹിച്ചത്.
കൊല്ലങ്കോട് ബ്ലോക്കിലെ കൊല്ലങ്കോട്, കൊടുവായൂർ, മുതലമട, പുതുനഗരം, വടവന്നൂർ, പെരുവെമ്പ്, പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തുകൾ, മലമ്പുഴ ബ്ലോക്കിലെ അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുപ്പരിയാരം, പുതുശ്ശേരി, കൊടുമ്പ് ഗ്രാമ പഞ്ചായത്തുകൾ, ആലത്തൂർ ബ്ലോക്കിലെ ആലത്തൂർ, എരിമയൂർ, കാവശ്ശേരി, കിഴക്കഞ്ചേരി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി, കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തുകൾ, നെന്മാറ ബ്ലോക്കിലെ അയിലൂർ, നെല്ലിയാമ്പതി, എലവഞ്ചേരി, പല്ലശ്ശന, മേലാർക്കോട്, നെമ്മാറ, വണ്ടാഴി ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു. ഈ ബ്ലോക്കുകളുടെ പരിധിയിലുള്ള എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും നറുക്കെടുപ്പിൽ പങ്കെടുത്തു.