എസ്എഫ്എ ടൂർണമെന്റ് സീസണിന് നവംബറിൽ തുടക്കം
1600429
Friday, October 17, 2025 6:53 AM IST
പാലക്കാട്: സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടെ കേരളത്തിലെ ആദ്യ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കരിങ്കല്ലത്താണിയിൽ നവംബർ 11 മുതൽ ആരംഭിക്കും. കേരളത്തിൽ സീസണിലെ ആദ്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനാണ് എസ്എഫ്എ കരിങ്കല്ലത്താണിയിൽ തുടക്കം കുറിക്കുന്നത്.
സെവൻസ് ഫുട്ബോൾ രംഗത്ത് ഫുട്ബോൾ പ്രേമികളുടെ ആവേശമായ മികച്ച ടീമുകൾ മാറ്റുരയ്ക്കുമെന്ന് സെവൻസ് ഫുട്ബോൾ അസോസിയേഷൻ (എസ്എഫ്എ) സംസ്ഥാന കോ-ഓർഡിനേഷൻ നേതാക്കളായ ചെയർമാൻ മുഹമ്മദ് ചെറൂട്ടി, കണ്‍വീനർ ഹബീബ്, ട്രഷറർ സലാഹുദ്ദീൻ മന്പാട് എന്നിവർ അറിയിച്ചു.