പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം
1600589
Saturday, October 18, 2025 1:24 AM IST
ഒറ്റപ്പാലം: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും മെഡിസെപ് അപാകതകൾ പരിഹരിക്കണമെന്നും കെഎസ്എസ്പിഎ ഒറ്റപ്പാലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാലൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.എം.എ. റഷീദ്, ഒറ്റപ്പാലം നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. മോഹൻകുമാർ, കെപിഎസ്ടിഎ ഉപജില്ല പ്രസിഡന്റ് സുജ, വി.ഡി. മണികണ്ഠൻ, ആൻസൺ ജോൺ, പി.എസ്. വിജയകുമാരി, കെ. പുഷ്പലത, ജയചന്ദ്രൻ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. എ. വിജയകുമാർ സ്വാഗതവും ടി. വിജയകുമാരൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ. ഗിരീഷ് കുമാർ-പ്രസിഡന്റ്, വി. മോഹൻദാസ്, ടി. കെ. അംബിക-വൈസ് പ്രസിഡന്റുമാർ, എ. വിജയകുമാർ-സെക്രട്ടറി, എം. വിജയകുമാരി, ടി. വിജയകുമാരൻ-ജോയിന്റ് സെക്രട്ടറി, എം. ചെന്താമരാക്ഷൻ-ട്രഷറർ, കെ. പുഷ്പലത-വനിതാ ഫോറം പ്രസിഡന്റ്, ജൂലി ഡേവിഡ്- വൈസ് പ്രസിഡന്റ്, വി.കെ.സരള - സെക്രട്ടറി, കെ.എസ്. സുനന്ദ-ജോയിന്റ് സെക്രട്ടറി എന്നിവരെയും തെരഞ്ഞെടുത്തു.