ഭിന്നശേഷി വിദ്യാർഥി കലോത്സവം
1600414
Friday, October 17, 2025 6:42 AM IST
പാലക്കാട്: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി വിദ്യാർഥികൾക്കായി നടത്തിയ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ നന്ദിനി അധ്യക്ഷത വഹിച്ചു. പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേണുകദേവി, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എഫ്. ഷെറീനബഷീർ, ബ്ലോക്ക്പഞ്ചായത്ത് മെംബർമാരായ ടി.എ. കല, കെ. തങ്കമണി, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ മിനിമോൾ, ശിശുവികസന വകുപ്പ് ഓഫീസർമാരായ നെസീമ, എം. സാജിത, ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്ക്ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.