മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
1600430
Friday, October 17, 2025 6:53 AM IST
പാലക്കാട്: ഫിഷറീസ് വകുപ്പ് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ജനകീയമത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വരാൽ മത്സ്യക്കുഞ്ഞുങ്ങളെ തേങ്കുറുശി ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്തു.
തേങ്കുറുശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സ്വർണമണി വിതരണോദ്ഘാടനം ചെയ്തു. തദ്ദേശീയ മത്സ്യോത്പാദനം വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ പദ്ധതികളിലായി 30,780 വരാൽ മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് അംഗം യു. ഉണ്ണികുമാരൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സി.ആർ.ദേവദാസ്, പ്രൊജക്ട് കോ-ഓർഡിനേറ്റർ കെ.എ. അജീഷ്, അഖില, പഞ്ചായത്ത് പ്രമോട്ടർമാരായ എം. ഹരിദാസ്, കെ. കമലം, നീതു, സജിത, മത്സ്യകർഷകരായ പ്രേമദാസ്, കെ.നൗഫൽ എന്നിവർ പങ്കെടുത്തു.