ഹെൽമറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍..കോളജ് അധികൃതരുമായി ചർച്ചനടത്തി
1460053
Wednesday, October 9, 2024 8:57 AM IST
കോയന്പത്തൂർ പോലീസ് കോയമ്പത്തൂർ: നഗരത്തിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങൾ തടയാൻ അവിനാസി റോഡിൽ സ്ഥിതി ചെയ്യുന്ന എല്ലാ കോളജുകളിലെയും പ്രിൻസിപ്പൽമാരുമായി കോയമ്പത്തൂർ പോലീസിന്റെ ആഭിമുഖ്യത്തിൽ പോലീസ് കമ്മീഷണർ ഓഫീസിൽ കൂടിയാലോചന യോഗം നടത്തി.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ വരുന്ന കോളജ് വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും കോളജ് പരിസരത്ത് പ്രവേശിപ്പിക്കരുതെന്നു യോഗത്തിൽ പോലീസ് അഭ്യർഥിച്ചു.
എല്ലാ കോളജ് പ്രിൻസിപ്പൽമാരും ഇതംഗീകരിക്കുകയും ഉടൻ നടപ്പാക്കുമെന്നു ഉറപ്പുനൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ കോളജ് പ്രവേശന കവാടത്തിനു മുന്നിലും നോ ഹെൽമറ്റ്- നോ എൻട്രി ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമായി. വരുംദിവസങ്ങളിൽ പ്രധാന റോഡരികിലെ കോളജുകളിലും പദ്ധതി വ്യാപിപ്പിക്കാനും തീരുമാനമായി.