വീണുകിട്ടിയ പണം ഓട്ടോ ഡ്രൈവർ ഉടമസ്ഥയ്ക്കു തിരികെനൽകി
1459738
Tuesday, October 8, 2024 7:51 AM IST
വണ്ടിത്താവളം: റോഡിൽ കിടന്ന പഴ്സ് ഓട്ടോഡ്രൈവർ ഉടമസ്ഥക്ക് തിരികെനൽകി. നന്ദിയോട്ടിൽ ഓട്ടോ ഓടിക്കുന്ന എൻ.എൻ. ജയകൃഷ്ണനാണ് പഴ്സ് ലഭിച്ചത്. മൂപ്പൻകുളം അമ്മുക്കുട്ടിയുടേതാണ് പഴ്സ്.
കൃത്യമായ മേൽവിലാസമില്ലാതിരുന്നതിനാൽ ജയകൃഷ്ണൻ പലരേയും അന്വേഷിച്ചാണ് അമ്മുക്കുട്ടിയെ കണ്ടെത്തി പഴ്സ് തിരികെ നൽകിയത്. നന്ദിയോട്ടിലെ ഓട്ടോ ഡ്രൈവർമാരുടെ സാന്നിധ്യത്തിലാണ് പണസഞ്ചി തിരികെ നൽകിയത്. നഷ്ടപ്പെട്ട പണം തിരികെ ഏൽപ്പിച്ച ഓട്ടോ ഡ്രൈവറെ അനുമോദിച്ചു.