നവോദയ വിദ്യാലയ കലോത്സവം കല ഉത്സവ് 2024-25നു തുടക്കം
1459734
Tuesday, October 8, 2024 7:51 AM IST
മലമ്പുഴ: നവോദയ വിദ്യാലയങ്ങളുടെ കലോത്സവമായ "കല ഉത്സവ് 2024- 25' മലമ്പുഴ ജവഹർ നവോദയ വിദ്യാലയത്തിൽ നർത്തകിയും പാലക്കാട് മേഴ്സി കോളജ് റിസർച്ച് സെന്റ്ർ ഫോർ കമ്പേരറ്റീവ് സ്റ്റഡീസ് റിസർച്ച് ഗൈഡ് ഡോ.എൻ. നിള ഉദ്ഘാടനം ചെയ്തു.
പാലക്കാട് ജെഎൻവി പിടിസി മെംബർ സി. വിനോദ്കുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ സി.വി. നിർമ്മല, സി. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. മിഡിൽ ആൻഡമനിൽനിന്നുൾപ്പെടെ 18 നവോദയ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. എട്ടിനങ്ങളിലായാണു മത്സരം.