തമിഴ്നാട് കാത്തലിക് അസോസിയേഷന്റെ പുതിയ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു
1459731
Tuesday, October 8, 2024 7:51 AM IST
തഞ്ചാവൂർ: വേളാങ്കണ്ണി ബസിലിക്കയിൽ തമിഴ്നാട് കാത്തലിക് അസോസിയേഷൻ പുതിയ ഭാരവാഹികളുടെ അവതരണവും സ്ഥാനാരോഹണച്ചടങ്ങും നടന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു തഞ്ചാവൂർ ബിഷപ് ഡോ.ടി. സഹായരാജ് അധ്യക്ഷനായി.
തമിഴ്നാട് കാത്തലിക് അസോസിയേഷൻ മുൻ ഭാരവാഹികളായ എസ്.എം. പിച്ചൈ, അഡ്വ.എ. ആരോഗ്യസ്വാമി, ലാറ്റി ലോറൻസ്, പി. ജോസഫ് ഭാഗ്യരാജ്, എ. അരുൾദാസ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വംനൽകി. പുതിയ പ്രസിഡന്റായി ഡോ.എം. വിൻസന്റ് വേദരാജ് (കോയമ്പത്തൂർ രൂപത), ജനറൽ സെക്രട്ടറിയായി ഡി. മൈക്കൽദാസ് (കുംഭകോണം രൂപത), ട്രഷററായി എം. ആരോഗ്യദാസ് (കോയമ്പത്തൂർ), വനിതാ വിഭാഗം മേധാവിയായി ഡോ. ലിമാ റോസ് മാർട്ടിൻ (കോയമ്പത്തൂർ) എന്നിവരെ തെരഞ്ഞെടുത്തു.
പിആർഒയായി എഫ്. ജോർജ് മാർഷൽസ് (കോയമ്പത്തൂർ), നിയമോപദേശകനായി അഡ്വ.പി.പി. ലിനസ് രാജ് (കോട്ടൂർ) എന്നിവരെയും തെരഞ്ഞെടുത്തു. എസ്.എം. പിച്ചൈ, അഡ്വ.എ. ആരോഗ്യസ്വാമി, ലാറ്റി ലോറൻസ്, പി. ജോസഫ് ഭാഗ്യരാജ്, എ. അരുൾദാസ്, ഡേവിഡ് മാൻസിംഗ് എന്നിവരാണു കൺസൾട്ടന്റുമാർ.
വൈസ് പ്രസിഡന്റുമാരായി എ. ഡോൺബോസ്കോ (കുംഭകോണം), അഡ്വ. അമൽരാജ് ധൈര്യം (മധുര അതിരൂപത), ബ്രൈറ്റ് സേവ്യർ (കുളിത്തുറ), ഡെപ്യൂട്ടി സെക്രട്ടറിമാരായി ജ്ഞാനോദയം (ചെങ്കൽപട്ട്), മേരി ധനസെൽവി (ഡിണ്ടിഗൽ), ജോൺ ജസ്റ്റിൻരാജ് (കുളിത്തുറ), യൂത്ത് ഗ്രൂപ്പ് കോ- ഓർഡിനേറ്ററായി എം. ആനന്ദകുമാർ (കോയമ്പത്തൂർ രൂപത) നെയും തെരഞ്ഞെടുത്തു.