പ്രതിഷേധ പ്രകടനം നടത്തി
1435892
Sunday, July 14, 2024 3:50 AM IST
നെന്മാറ: യുഡിഎഫ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കാൻ മുൻകൈ എടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടും ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചും നെന്മാറ ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗത്തിൽ ബോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനോദ് ചക്രായി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ആർ. പത്മകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ഘടകകക്ഷി നേതാക്കളായ ഇക്ബാൽ പുതുനഗരം, അബ്ദുൾ ഖാദർ, എ. മണികണ്ഠൻ, ആർ. രാമനാഥൻ, എ.കെ. ചന്ദം, സി.സി. സുനിൽ, കെ. ഗുരുവായൂരപ്പൻ, പി.എസ്. രാമനാഥൻ, ആർ. സുരേഷ്, വി. ശശി, കെ. ചന്ദ്രശേഖരൻ, വി. ശിവരാമ, നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ പഞ്ചായത്ത് മെംബർമാർ എന്നിവർ പ്രസംഗിച്ചു.