വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
1431182
Sunday, June 23, 2024 11:43 PM IST
കരിമ്പ: പാലളം നടുകളം കിഴക്കേക്കരയിൽ രമേഷിന്റെ മകൻ എൻ.ആർ. അഭിനവ്(17) കുളത്തിൽ മുങ്ങിമരിച്ചു. അകത്തേത്തറ കൊങ്ങപ്പാടം ചാത്തൻകുളങ്ങര ദേവിക്ഷേത്രത്തിലെ കുളത്തിൽ രാവിലെ സുഹൃത്തുക്കളുമായി കുളിക്കാൻ പോയതായിരുന്നു. കുളത്തിനു കുറുകെ നീന്തുന്നതിനിടയിൽ കുഴഞ്ഞ് മുങ്ങുകയായിരുന്നു.
അഭിനവിന്റെ ബന്ധുവീടാണ് അകത്തെത്തറയിൽ. അഗ്നിശമനസേനയും പോലീസും എത്തി മൃതദേഹം പുറത്തെടുത്തു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഈ വർഷമാണ് അഭിനവ് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിൽനിന്നും പ്ലസ് ടു പൂർത്തികരിച്ചത്. അമ്മ: ലതിക, സഹോദരി: അരുണിമ.