അത്തിക്കുണ്ട് ജനവാസ മേഖലയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി
1429129
Friday, June 14, 2024 1:26 AM IST
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പള്ളിപ്പടി മങ്കട മലയ്ക്കുതാഴെ അത്തിക്കുണ്ടിൽ ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. പ്രദേശവാസിയുടെ പറമ്പിലാണ് കാൽപ്പാടുകൾ കണ്ടത്.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത് . വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
എങ്കിലും ജാഗ്രത പലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷവും അത്തിക്കുണ്ട് ഭാഗത്ത് പുലിയിറങ്ങി ആടിനെ പിടികൂടിയിരുന്നു.
ആഴ്ചകൾക്കു മുമ്പ് ഇരുമ്പകച്ചോലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.
കാമറകൾ സ്ഥാപിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതിനുമുന്‍പു പാലക്കയത്തും പുലിയുടെ ശല്യമുണ്ടായിരുന്നു.
മലയോര മേഖലയായ കാഞ്ഞിരപ്പുഴ, ഇരുമ്പകചോല, പൂഞ്ചോല പ്രദേശങ്ങളെല്ലാം വന്യമൃഗ ഭീഷണിയിലാണ്.